ഗെയിം ഓഫ് ത്രോൺസ്’ ടിവി പരമ്പരയിലെ ഒലേന ടൈറൽ എന്ന കഥാപാത്രത്തിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ താരമാണ് ഡയാന. കാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ചലച്ചിത്രതാരമായ ഡയാന റിഗ് അന്തരിച്ചത്. 82 വയസ്സായിരുന്നു അവർക്ക്. സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
ഡയാനയുടെ മകളായ റേച്ചൽ സ്റ്റിർലിംഗ് ആണ് മരണ വിവരം സമൂഹമാധ്യമങ്ങൾ വഴി പുറംലോകവുമായി പങ്കുവച്ചത്. നാടകരംഗത്തും മികവു തെളിയിച്ച ഡയാന, 1960 കളിൽ ‘ദി അവഞ്ചേഴ്സ്’ ടിവി പരമ്പരയിലെ രഹസ്യ ഏജന്റായ ‘എമ്മ പീൽ’ എന്ന കഥാപാത്രത്തിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്. 1959ൽ റോയൽ ഷേക്സ്പിയർ കമ്പനിയിലൂടെ അരങ്ങിലെത്തിയ നടിയുടെ കിങ് ലിയറിലെ കോർഡീലിയയുടെ വേഷം കയ്യടി നേടി. ഇതിന് പിന്നാലെ ജെയിംസ് ബോണ്ട് കഥ പറയുന്ന ‘ഓൺ ഹർ മെജസ്റ്റി സീക്രട്ട് സർവീസ്’ എന്ന ചിത്രത്തിൽ ബോണ്ട് ഗേൾ ട്രേസി ഡി വിസെൻസോ ആയി വേഷമിട്ടു. ബാഫ്ത, എമ്മി പുരസ്കാരങ്ങൾ ഡയാന സ്വന്തമാക്കി. താരത്തിന് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലി നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക