ദുബായ്: ഐ പി എല്ലിൽ ആദ്യമായി അമേരിക്കൻ താരം കളിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് അമേരിക്കൻ ക്രിക്കറ്റ് താരമായ അലി ഖാന്(29) കളിക്കുന്നത്. ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് അലി ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗേര്‍ണി പിന്മാറുന്നത്.
പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം; അന്വേഷിക്കാന്‍ ഉത്തരവ്
ഈ സീസണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ താരമായ അലി ജന്മം കൊണ്ട് പാകിസ്ഥാനിയാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അഫ്ഗാനിസ്ഥാന് പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും താരം കളിച്ചിട്ടുണ്ട്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് അലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക