ഇന്ത്യയുടെ കൊവിഡ് വാക്സിന് അടുത്തവര്‍ഷം ആദ്യത്തോടെ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്ധന്. എന്നാല്‍ ഇതിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ ‘സണ്‍ഡെ സംവാദ്’ ലൂടെയായിരുന്നു ഹര്‍ഷ വര്‍ധന്റെ പ്രതികരണം. വാക്സിന് ലഭ്യതയ്ക്ക് അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് ആദ്യമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കങ്കണയും കുടുംബവും ബിജെപിയിലേക്ക്
കൊവിഡിന്റെ വാക്സിനിന്റെ വിശ്വാസ്യതയില്‍ ആളുകള്‍ക്ക് പേടിയുണ്ടെങ്കില്‍ ആദ്യ ഡോസ് എടുക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്സിന് മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്നും മന്ത്രി പറഞ്ഞു.
വാക്സിന് സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമായിരിക്കില്ല കയറ്റുമതിക്ക് കൂടി വേണ്ടിയുള്ള വാക്സിനുകള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക