ബോളിവുഡിൽ ഇന്ന് ഏറെ തിളക്കമുള്ള താരമാണ് ആയുഷ്മാൻ ഖുറാന. ആയുഷ്മാന്‍ ഖുറാനെയെ അര്‍ബന്‍ ക്രൂയിസര്‍ വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി കമ്പനി വക്താവ് വെളിപ്പെടുത്തിയിരിക്കുകയാണ്. മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍.
ബ്ലൂ, ബ്രൗണ്‍, വൈറ്റ്, ഓറഞ്ച്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് അര്‍ബന്‍ ക്രൂയിസര്‍ ലഭ്യമാവുക. കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-ഫംഗ്ഷന് സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് അകത്തളത്തെ സവിശേഷതകള്‍. മാത്രമല്ല, വാഹനത്തിന്റെ അകത്തളത്തിന് പുത്തന്‍ നിറം നല്‍കിയേക്കും. 1.5 ലിറ്റര്‍, NA ഇന്‍ലൈന്‍ 4 പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്സ് ഓപ്ഷനില്‍ ലഭ്യമാകും. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക