എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മന്ത്രി കെ.ടി ജലീലിനെ വിട്ടയച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്.
ചോദ്യം ചെയ്യിലിന് ശേഷം എന്എഎക്ക് ത്യപ്തിയായി എന്നാണ് തനിക്ക് തോന്നുത്. മനസിലുള്ള ഭാരം ഇറക്കിവെച്ച തോന്നലാണ് തനിക്കെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.ടി.ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
ചോദ്യം ചെയ്യലിന്റെ പേരിൽ ആരും രാജിവെച്ച കീഴ്വഴക്കമില്ല: എ. കെ ബാലൻ
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മന്ത്രി കൊച്ചി എന്‍.ഐ.എ ഓഫിസില്‍ നിന്ന് മടങ്ങി. ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂര്‍ നീണ്ടു, പത്തരമണിക്കൂറോളം മന്ത്രി എന്‍.ഐ.എ ഓഫിസില്‍ തുടര്‍ന്നു. സി.പി.എം നേതാവ് എ.എം യൂസഫിന്റെ കാറിലാണ് തിരിച്ചുപോയത്. വിഡിയോ സ്റ്റോറി കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക