സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) തീയതി ചലച്ചിത്ര അക്കാദമി പ്രഖ്യാപിച്ചു. സാധാരണയായി ഐ.എഫ്.എഫ്.കെ. നടത്തിവരാറുള്ളത് ഡിസംബർ രണ്ടാം ആഴ്ചയാണ്. എന്നാൽ കോവിഡിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇപ്പ്രാവശ്യം 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
സ്റ്റേഡിയത്തില്‍ നിന്ന് ഗ്രൂപ്പ് ഫോട്ടോയുമായി ഗാംഗുലി, പാക് കളിക്കാരുടെ മുഖത്ത് ‘കൈവെച്ചു’
2019 സെപ്റ്റംബര്‍ 1 മുതല്‍ 2020 ഓഗസ്റ്റ് 7 വരെ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ഒക്ടോബര്‍ 31 വരെ എന്‍ട്രികളായി അയക്കാം. ഡിസംബര്‍ 10ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ജനുവരി 20 ന് പ്രദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും സമര്‍പ്പിക്കണം.
കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരമാകും ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക എന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക