ന്യൂയോര്‍ക്ക്: കോവിഡ് ആഘാതത്തില്‍ നിന്നും ആഗോള സമ്പത് വ്യവസ്ഥ മുക്തമാവാൻ അഞ്ച് വര്‍ഷമെടുക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്.
സാഹചര്യം വെല്ലുവിളി നിറഞ്ഞത്; എന്തും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
സമ്പത് വ്യവസ്ഥകളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ചെറിയ ഉണര്‍വുണ്ടാകാം. അഞ്ച് വര്‍ഷമെങ്കിലും എടുക്കും സമ്പത് വ്യവസ്ഥ പഴയനിലയിലേക്ക് എത്താന്‍.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കുറേ കാലം നില നില്ക്കും. രാജ്യങ്ങളില്‍ അസമത്വം വർധിക്കുകയും പാവപ്പെട്ട ജനങ്ങളെ കോവിഡ് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
20 വര്‍ഷത്തിനിടെ പ്രതിസന്ധിമൂലം ദാരിദ്ര്യം വർധിക്കും. മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞ കാര്‍മെന്‍ റെയിന്‍ഹാര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക