നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയതിനെതിരെ വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പറഞ്ഞു.
ദേശീയ സുരക്ഷക്ക് ഭീഷണി; ടിക് ടോക്കിനും വീചാറ്റിനും നിരോധനമേർപ്പെടുത്തി അമേരിക്ക
ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നെന്നും ആഷിഖ് പറഞ്ഞു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് പ്രഖ്യാപിച്ചു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും.
https://www.facebook.com/AashiqAbuOnline/posts/1755675984601503?__xts__%5B0%5D=68.ARAJkIesq64tLb-qH5jT1MQgzMgidswMretoxy2YiGRCMMna0gevGY__xyQtoVTvjiYYTBhPuhEt0w49BMQG2fNfbI9_ioFqcNNk-d1z-sYSZqt8c45nASe8EUeBSzNsm4ECnJJs7BmjhGb9UsUnS0lIhKfozAyEjqK_0rJXtg3pOvEt9MkhsNxLPkJxbgXEQNF2KzWqfHNtt7S_3-byfpS6pZFufR9Gx_ZMJIYo00f7HETTzT2r1ID3BUmKsUvYPdslTmsU8UnoReZiDyTK1g6w-5sW6qjpO4-DFlxuulyLZabeg3GN9NpHlCncB2xUGH1wua0_SYnGV9yUbvqSgA&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക