വാഹനപ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ട് സ്കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയൻറ് വിപണിയിലെത്തി. സ്കോഡ റാപ്പിഡ് ടിഎസ്ഐ പതിപ്പിന് പരമാവധി 195 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. മാത്രമല്ല, ഈ മോഡലിന് ഒരു മാനുവൽ സീക്വൻഷൽ ഷിഫ്റ്റ് ഫംഗ്ഷനും സ്പോർട്ട് മോഡും ഉണ്ട്.
ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി ചൈന
മോഡേൺ ക്രിസ്റ്റലിൻ എൽഇഡി, ക്വാർട്സ് കട്ട് പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ബ്ലാക്ക് സിഗ്നേച്ചർ ഗ്രിൽ, സിൽവർ ക്ലബർ അലോയ് വീലുകൾ, വിൻഡോയിൽ ക്രോം അലങ്കാരം, ബി – പില്ലറിൽ കറുത്ത അലങ്കാരം, ബോഡി കളർ ട്രങ്ക് സ്പോയിലർ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിന്റെ സവിശേഷതകൾ. അതേസമയം, 16.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പുതിയ വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നതെന്ന് സ്കോഡ അവകാശപ്പെടുന്നു.
ഇത് ചരിത്രം; പോൾവോട്ട് ഇതിഹാസം ബൂബ്കയുടെ റെക്കോർഡ് വീണു, ചരിത്രം തിരുത്തി താരമായി ഇരുപതുകാരൻ
സ്കോഡയുടെ ഈ മോഡലിന് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ 1.0 ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5,000-5,500 rpm-ൽ പരമാവധി 110 bhp പവറും 1,750-4,000 rpm-ൽ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക