എറണാകുളം ആലുവയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.
എടത്തലയില്‍ ഇന്ന് രാവിലെ എട്ട് മണിക്കാണ് ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റ് അനുഭവപ്പെട്ടത്.കാറ്റില്‍പ്പെട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങളാണ് തലകീഴായി മറിഞ്ഞത്. കേബിള്‍ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും തടസ്സപ്പെട്ടു.
അതേസമയം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ രൂപപ്പെടുന്ന പതിനൊന്നാമത്തെ ന്യൂനമര്‍ദമാണിത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക