യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവന്ന് ബെന്നി ബെഹനാന് എംപി.ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചതായും ബെന്നി ബഹന്നാന് പറഞ്ഞു.
‘രാജി സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പുകമറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയുമായുള്‍പ്പെടെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. ഇത്തരം അവസരങ്ങള്‍ക്ക് അറുതിവരുത്താനാണ് രാജി’ ബെന്നി ബെഹനാന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക