വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെ വീണ്ടും നുണ പരിശോധനക്ക് വിധേയനാക്കാൻ ഒരുങ്ങി സിബിഐ അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊച്ചിയിൽ കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്.
ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജി വെച്ചു; രാജി സ്വന്തം തീരുമാനമെന്ന് പ്രതികരണം
ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ബാലഭാസ്കറിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ കലാഭവൻ സോബി ദുരൂഹത ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക