ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിന് സുഭിക്ഷ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ വിപണന/വാങ്ങല്‍ ആപ്പ് ശ്രദ്ധ നേടുന്നു. ജില്ലയില്‍ കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ പഴം, പച്ചക്കറി, തേങ്ങ, പാല്, മുട്ട, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മുതലായവ ഈ ആപ്പു വഴി വിറ്റഴിക്കാം.
സച്ചിയുടെ അവസാന തിരക്കഥ ‘വിലായത്ത് ബുദ്ധ’ സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്
സൗജന്യമായി ആര്‍ക്കും ഈ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഉല്പ്പാദകനായ കര്‍ഷകനും ഉപഭോക്താവിനും നേരിട്ടു മൊബൈല്‍ ഫോണ്‍, വാട്ട്സാപ്പ് എന്നിവ വഴി ഉല്‍പ്പന്നത്തിന്റെ വില, തരം, ഇനം എന്നിവയോടൊപ്പം ഉല്‍പ്പാദകന്റെ ലൊക്കേഷന്‍ കൃത്യമായി പങ്കുവെക്കുകയും വിപണനം നടത്തുകയും ചെയ്യാം.
ഇടനിലക്കാരനെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് വിപണനം നടത്താമെന്നതും ഉല്പ്പാദകന് അയാള്‍ ഉദ്ദേശിക്കുന്ന വില ഉല്‍പ്പന്നത്തിന് ലഭ്യമാകും എന്നതാണ് ഈ ആപ്പിന്റെ സവിശേഷതകൾ. ജില്ലയിലെ എല്ലാ കര്‍ഷകരും ഉപഭോക്താക്കളും ഈ ആപ്പിന്റെ ഉപയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സുഭിക്ഷ കെ എസ് ഡി എന്ന ഈ ആപ്പ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക