പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഫോണുകൾ ഏതാണോ അവയുടെ പിന്നാലെയാണ് നമ്മളെല്ലാം എപ്പോഴും. ദിനംപ്രതി വേറിട്ട സവിശേഷതകളോടെ നിരവധി ഫോണുകളാണ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടറോള റേസർ 5 ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടറോള.
ഒരു ഡ്യൂവൽ സിം കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ഹാൻഡ്സെറ്റ്. 6.2-ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി പ്രധാന ഡിസ്പ്ലേയാണ്. പ്രൈമറി ക്യാമറയാണ് 48-മെഗാപിക്സലാണ്. 600×800 പിക്സൽ റെസൊല്യൂഷനും 4:3 ആസ്പെക്ടറ്റ് റേഷ്യോയും വരുന്ന സെക്കന്ററി ഡിസ്പ്ലേയും ഈ ഹാൻഡ്സെറ്റിനുണ്ട്. മാഗ്നെറ്റോമീറ്റർ, ആക്സിലറോമീറ്റർ, ഗൈറോ, ബാരോമീറ്റർ, അൾട്രാസോണിക്, പ്രോക്സിമിറ്റി, ആംബിയന്റ് ലൈറ്റ് തുടങ്ങിയ സെൻസറുകളും ഈ സ്മാർട്ഫോണിൽ ഉൾപ്പെട്ടിരിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 765 ജി ചിപ്സെറ്റാണ് പുതിയ മോട്ടറോള റേസർ 5 ജിയിൽ വരുന്നത്.
രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി പിണറായി വിജയന്
ബ്ലൂയിഷ് ഗോൾഡ്, പോളിഷ്ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെർക്കുറി എന്നിങ്ങനെ 3 കളർ വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ജിപിഎസ്/എ-ജിപിഎസ്, ഗ്ലോനാസ്, വൈ-ഫൈ 802.11 ബി/ജി/എൻ/എസി, എൻഎഫ്സി, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ ഡിവൈസിൻറെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക