തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തും ഭാര്യ പ്രേമലതയും കോവിഡ് മുക്തരായി. ഇന്ന് ഇരുവരും ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ ചികിത്സയോട് നന്നായി പ്രതികരിച്ചതായും മിയോട്ട് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 22 ന് രേഗം സ്ഥിരീകരിച്ച വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ് നടന്.
സെപ്റ്റംബര്‍ 29നായിരുന്നു ഭാര്യ പ്രേമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഭാര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിജയ്കാന്ത് അഭിപ്രായപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക