ബ്രെസ്റ്റിലുണ്ടാകുന്ന മുഴകൾ പ്രധാനപ്പെട്ട ലക്ഷണമാണ് ബ്രെസ്റ്റിലുണ്ടാകുന്ന എല്ലാ മുഴയും കാൻസർ ആകണമെന്നില്ല. ബ്രെസ്റ്റിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന മുഴകൾ കാൻസർ അല്ലാത്ത രീതിയിലുള്ള ഫൈബ്രോഡിനോമിയ ആണ്. എന്നാൽ ബ്രെസ്റ്റിൽ ഒരു മുഴ കാണുകയും അത് മാറാതെ നിൽക്കുകയും അതിന്റെ വലുപ്പം കൂടുകയും ചെയ്യുകയാണെങ്കിൽ അത് ഒരു പക്ഷേ കാൻസർ മുഴ ആയിരിക്കാം. കാൻസർ മുഴകൾക്ക് തുടക്കത്തിൽ വേദന കാണില്ല. ബ്രെസ്റ്റിന്റെ ഷേപ്പിൽ ഉണ്ടാകുന്ന വ്യത്യാസം സ്തനാർബുദ ലക്ഷണമാകാം.
സാധാരണ രണ്ട് ബ്രെസ്റ്റും ഏകദേശം ഒരു പോലെ ആയിരിക്കും. ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ കാണാം. എന്നാൽ പെട്ടെന്ന് കുറച്ചു നാളുകൾക്കു ശേഷം ഒരു ബ്രെസ്റ് മറ്റേ ബ്രെസ്റ്റിനേക്കാൾ ഹൈറ്റിൽ എന്തെങ്കിലും വ്യത്യാസം സംഭവിക്കുകയാണെങ്കിൽ മനസ്സിലാക്കേണ്ടത് അതിനകത്ത് ഒരു ട്യൂമർ വളരുന്നുണ്ട്. അത് ബ്രെസ്റ്റ് കാൻസർ ആകാനുള്ള സാധ്യത ഉണ്ട് എന്നാണ്. മുല ഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുന്നത് അർബുദ ലക്ഷണമാകാം. ചില സ്ത്രീകളിൽ ജന്മനാതന്നെ മുലഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുന്ന അവസ്ഥ കാണാറുണ്ട്.
എന്നാൽ മുമ്പങ്ങനെ അല്ലാത്ത സ്ത്രീകളിൽ പെട്ടെന്ന് മുലഞെട്ട് അകത്തോട്ട് വലിഞ്ഞിരിക്കുന്ന അവസ്ഥ കണ്ടാൽ ആ ഏരിയയിൽ അതായത് മുലഞെട്ടിന്റെ പുറകിൽ ഒരു കാൻസർ വരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. ബ്രെസ്റ്റിന്റെ തൊലിപ്പുറത്തുണ്ടാകുന്ന ചില മാറ്റങ്ങൾ. അത് ഒരു പക്ഷേ ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണമായേക്കാം. ബ്രെസ്റ്റിൽ നിന്നുണ്ടാകുന്ന ഡിസ്ചാർജുകളാണ്. അതായത് നിപ്പിളിൽ നിന്ന് വരുന്ന ചില ഡിസ്ചാർജുകൾ പ്രത്യേകിച്ച് blood ഡിസ്ചാർജുകൾ ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക