ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ വ്യാജവാര്‍ത്ത നല്കിയ ചാനലുകള്‍ക്കെതിരെ നടപടി. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ് അതോറിറ്റിയാണ് നടപടി എടുത്തിരിക്കുന്നത്. വ്യാജവാര്‍ത്ത നൽകിയതിൽ ആജ് തക് ചാനലിന് ലക്ഷം രൂപ പിഴ വിധിക്കുകയും സീ ന്യൂസ്, ന്യൂസ് 24, ഇന്ത്യ ടിവി എന്നീ ചാനലുകളോട് ക്ഷമാപണം സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കിൽ ജോ ബൈഡനുമായി സംസാരിക്കാനില്ല
സുശാന്തിന്റെ മരണം ‘ഹിറ്റ് വിക്കറ്റ്’ എന്ന് തലക്കെട്ടോടെ നല്‍കിയതിനാണ് ആജ് തകിന് പിഴ. ‘പറ്റ്നയുടെ സുശാന്ത് മുംബൈയില്‍ തോറ്റു’ എന്ന തലക്കെട്ടായിരുന്നു സീ ന്യൂസ് നല്‍കിയത്. ഈ തലക്കെട്ടുകള്‍ മരിച്ചയാളെ അവഹേളിക്കുന്നതാണെന്നും ചാനലുകളുടെ വെബ്സൈറ്റ്, യു ട്യൂബ് തുടങ്ങിയ നീക്കം ചെയ്യണമെന്നും എന്‍ബിഎസ്എ പറഞ്ഞു. എന്‍ബിഎസ്എ നല്കുന്ന ക്ഷമാപണമാണ് ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക