പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ആശംസകളുമായി ബാല താരം മീനാക്ഷിയും എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് ഫേസ്ബുക്കില്‍ വര്‍ഗീയ കമന്റുമായി ഒരു സ്ത്രീ എത്തി.
ശ്യാമള എന്ന പേരിലെ പ്രൊഫൈലാണ് വര്‍ഗീയ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. ‘നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ’, എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമള എഴുതിയ കമന്റ്
ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ഇവരുടെ കമന്റിന് കീഴില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. പ്രതിഷേധവുമായി നിരവധിപേര്‍ എത്തിയതോടെ കമന്റ് പിന്‍വലിച്ച് സ്ത്രീ തടിതപ്പി. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
https://www.facebook.com/meenakshiactressofficial/posts/1753321114825301
പ്രതികരിക്കാൻ ഇവിടെ എഴുതുക