ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ, മോളിവുഡിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ. 2002 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ നന്ദനത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് നായകനായി കടന്നു വന്നു പിന്നീട് മലയാള സിനിമയുടെ മുഖമായി മാറാൻ കഴിഞ്ഞ താരം നടൻ എന്നതിനപ്പുറത്തേക്ക് നിർമ്മാതാവ് സംവിധായകൻ എന്നീ റോളുകളിലും തിളങ്ങി. സിനിമാലോകത്തെ നിരവധി പ്രമുഖരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്.
താരത്തിന്റെ പിറന്നാൾ ആരാധകരും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മനോഹരമാക്കി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പ്രവർത്തകർ സമാഹരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തികൊണ്ട് പാപ്പനംകോട് ഗവ. ഹൈസ്കൂളിൽ ഒരു ലൈബ്രറി ബഹുമാനപ്പെട്ട നേമം സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയും സബ് ഇൻസ്പെക്ടർ ദീപു എന്നിവരും ചേർന്ന് സമർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, വാർഡ് കൗൺസിലർ, പൃഥ്വിരാജ് ഫാൻസ് ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ആരാധകർ പരിയാരം മെഡിക്കൽ കോളേജിൽ സഹായഹസ്തവുമായി എത്തി.കോവിഡ് ആശുപത്രിയായ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് ആവിശ്യമായ സാധനങ്ങൾ കൈമാറി. അഭിജിത് , വൈശാഖ് , അഖിൽ എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക