മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുന്‍കൂര്‍ ജ്യാമത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി എന്നാണ് സൂചന . സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
അതേസമയം, ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കസ്റ്റംസ് കൂടുതല്‍ വിവരങ്ങള്‍ തേടും . ഡോക്ടര്‍മാര്‍ക്ക് പുറമേ, കസ്റ്റംസ് നിയോഗിക്കുന്ന വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക