പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് നൽകിയിരിക്കുന്ന നിര്‍ദേശം. പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് കോടതി നടപടി.
അതേസമയം, പുതിയ അന്വേഷണ സംഘം വരുന്നതിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക