ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്. അദ്ദേഹം എന്ത് വിഷയത്തെക്കുറിച്ച് ആയിരിക്കും സംസാരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി സംസാരിക്കുക കേന്ദ്രം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ സംബന്ധിച്ച് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക് ഡൗണില്‍ ഉത്സവ സാഹചര്യം കണക്കിലെടുത്ത്, അനുവദിച്ച ഇളവുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഇതുവരെ 76 ലക്ഷത്തോളം ആളുകള്‍ക്ക് ആണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കേസുകള്‍ സെപ്തംബര്‍ മദ്യത്തില്‍ 90000 വരെ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ആദ്യമായി കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അന്പതിനായിരത്തില് താഴെ എത്തി. ഇന്ന് 46,970 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക