കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത ഉല്‍സവകാലത്ത് വേണമെന്ന് പ്രധാനമന്ത്രി. ആഘോഷങ്ങള്‍ വരുമ്പോള്‍ കടകമ്പോളങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ലെന്ന് തിരിച്ചറിയണം.
കോവിഡ് പോരാട്ടത്തില്‍ രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ വിഫലമാകാന്‍ ഇടയാക്കരുത്. നവരാത്രി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഒട്ടേറെപ്പേര്‍ അലംഭാവം കാട്ടുന്നുണ്ട്. കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുന്നവര്‍ വര്‍ധിക്കുന്നു. മാസ്ക്കില്ലാതെ പുറത്തിറങ്ങുന്നവര്‍ സ്വന്തം ജീവന് മാത്രമല്ല മറ്റുള്ളവരേയും അപകടത്തിലാക്കുന്നു.
വാക്സീന് കണ്ടെത്തുംവരെ കോവിഡിനെതിരായ പോരാട്ടം തീവ്രമായി തുടരേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക