മനുഷ്യ ശരീരത്തിൽ പുതിയ അവയവം ഉണ്ടെന്ന കണ്ടെത്തലുമായി ഗവേഷകർ. നെതർലൻഡ്സ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ. പ്രോസ്ട്രേറ്റ് ക്യാൻസർ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം ഗവേഷകർ കണ്ടെത്തിയത്.
മൂക്കിനു പിന്നിലായുള്ള ഭാഗത്ത് വളരെ ചെറിയ ഉമിനീർ ഗ്രന്ഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാൽ പ്രോസ്ട്രേറ്റ് ക്യാൻസർ കോശങ്ങൾ കണ്ടെത്താനുള്ള പരിശോധനയിക്കിടെ പുതിയ ഉമീനീർ ഗ്രന്ഥികൾ ഗവേഷകർ കണ്ടെത്തുകയായിരുന്നു.
1.5 ഇഞ്ചോളം വലുപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. ട്യൂബേറിയൽ ഉമിനീർ ഗ്രന്ഥികൾ എന്നാണ് പുതുതായി കണ്ടെത്തിയ ഗ്രന്ഥികൾക്ക് പേരിട്ടിരിക്കുന്നത്.
ടോറസ് ടൂബേറിയസ് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഇവയ്ക്ക് ഈ പേര്.ക്യാൻസർ ചികിത്സയ്ക്കായി റേഡിയോ തെറാപ്പി ചെയ്യുമ്ബോൾ പാർശ്വഫലങ്ങൾ കുറയ്ക്കാനായി ഈ മൂന്ന് സെറ്റ് ഉമിനീർ ഗ്രന്ഥികൾക്കും സംരക്ഷണം ഒരുക്കിയ ശേഷം റേഡിയേഷൻ നൽകുകയായിരുന്നു ഡോക്ടർമാർ ഇതുവരെ ചെയ്തിരുന്നത്.
ഉമിനീർ ഗ്രന്ഥികൾക്ക് റേഡിയേഷനിലൂടെ കേടുപാടുകൾ സംഭവിച്ചാൽ രോഗികൾക്ക് പിന്നീട് ഭക്ഷണം കഴിക്കാനും വിഴുങ്ങാനും സംസാരിക്കാനും തടസ്സം നേരിട്ടേക്കാം. എന്നാൽ നാലാമതൊരു സെറ്റ് ഗ്രന്ഥികളുടെ സാന്നിധ്യത്തെപ്പറ്റി അറിയാതിരുന്നതിനാൽ ഇക്കാലമത്രയും ഇവിടെയും റേഡിയേറ്റ് ചെയ്തിരുന്നു.
പി. എസ്. എം. എ പി. എ. ഇ സി. ടി പരിശോധനയിലാണ് പുതിയ ഗ്രന്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക