എറണാകുളം ജില്ലയിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ചത് ഇടക്കൊച്ചി സ്വദേശി ജോസഫ് (68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീൻ (75), ആലുവ സ്വദേശിനി പുഷ്പ (68) എന്നിവരാണ്. ഇവർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലു ദിവസത്തിനിടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി. ഇന്നലെ എറണാകുളം ജില്ലയിൽ 929 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 718 പേർക്ക് ഇതിൽ സമ്പർക്കം വഴിയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ 197 പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് 19, ഏഴ് ആരോഗ്യപ്രവർത്തകർക്കും സ്ഥിരീകരിച്ചിരുന്നു. 414 പേർ ഇന്നലെ രോഗമുക്തി നേടി. ആകെ 10,933 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 180 പേർ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക