കണ്ണൂർ: ഇരിണാവ് പി കുഞ്ഞിക്കണ്ണന് വൈദ്യര് സ്മാരക മുസ്ലീം യു പി സ്കൂളിനായി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനം ചെയ്തു.
ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം പി പി ഷാജര്‍, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന, പാപ്പിനിശ്ശേരി എ ഇ ഒ വി വി ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക