ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ ഓണംത്തുരുത്ത് കവലയ്ക്ക് സമീപം ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നീണ്ടൂർ പേരുവേലിൽ പി കെ സജിത് (21) ആണ് മരിച്ചത്. ഇയാളടൊപ്പം യാത്ര ചെയ്ത നീണ്ടൂർ മുകളേൽ കണ്ണനെ (20) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5.15 മണിയോടെ ആയിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക