അലഹബാദ്: ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. നിരപരാധികൾക്കെതിരെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. ഏത് മാംസം പിടിച്ചാലും അത് പശുവിന്റെ ഇറച്ചിയായി കാണിക്കുന്നുവെന്ന് കോടതി പറയുകയുണ്ടായി.
മാംസം ശാസ്ത്രീയ പരിശോധനയ്ക്ക് പോലും ഭൂരിഭാഗം കേസുകളിലും അയക്കുന്നില്ല. ഇതുമൂലം നിരപരാധികൾ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരുന്നു. കോടതി ഇക്കാര്യങ്ങൾ പറഞ്ഞത് ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ ആളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക