കോവിഡ് വ്യാപനം രൂക്ഷമായതോടെ പലരും വർക്ക് ഫ്രം ഹോം ജോലികൾ തുടങ്ങി. വര്‍ക്ക് ഫ്രം ഹോം ജോലികള്‍ തുടങ്ങിയതോടെ എല്ലാവരും വലിയ തോതിൽ ഇന്റർനെറ്റ് സൗകര്യം ആശ്രയിച്ചു തുടങ്ങി. ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ ആശയവിനിമയം നടത്തുന്നത് വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇതിനായി ആളുകൾ ഉപയോഗിച്ച് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമാണ് സൂം.
അരിമ്പാറകൾ എങ്ങനെ ഇല്ലാതാക്കാം ? ഇതാ ഒരു നാടൻ വിദ്യ
ഇപ്പോഴിതാ സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുകയാണ് സൂം. എല്ലാ സൗജന്യ കോളുകള്‍ക്കും സൂം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവന്നിരിക്കുന്നു. സൗജന്യ സൂം കോളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്സസ് ചെയ്യുന്നതിന് കുറച്ച് കാര്യങ്ങള്‍ ചെയ്യണം. ഡെസ്ക്ടോപ്പിനോ മൊബൈലിനോ ഉള്ള സൂം ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുക. ഡെസ്ക്ടോപ്പിലും മൊബൈലിലും 5.4.0 പതിപ്പ് ഉള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ സുരക്ഷിതമായി വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കും.
എന്നാൽ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന മീറ്റിംഗില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്താല്‍ നിരവധി സവിശേഷതകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കില്ല. ക്ലൗഡ് റെക്കോര്‍ഡിംഗ്, ലൈവ് ട്രാന്‍സ്ക്രിപ്ഷന്‍, മീറ്റിംഗ് റീയാക്ഷന് എന്നീ സവിശേഷതകളൊന്നും സൗജന്യ സൂം മീറ്റിങില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്താല്‍ ലഭിക്കുകയില്ല. സൗജന്യ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫോണ്‍ നമ്പറും ബില്ലിംഗ് വിവരങ്ങളും നൽകുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക