38 വർഷങ്ങൾക്കു ശേഷം വീണ്ടും എൽ ഡി. എഫിൽ ചേരുവാൻ എടുത്ത നിലപാട് ചരിത്രപരമാണെന്ന് ജോസ് കെ മാണി. ഇടതു ജനാധിപത്യ മുന്നണി രൂപീകരിച്ചതു പോലും 1980 ൽ ഇ എം എസും, കെ എം മാണിയും ചേർന്നാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്വയം നശിക്കുകയും രക്ഷപ്പെടുത്തുന്നതിനായി പിന്തുണക്കുന്ന കക്ഷികളെ തകർക്കുകയും ചെയ്യുന്ന ചരിത്രമാണ് കോൺഗ്രസിന് .
എസ് ഡി പി, എസ് ആർ പി, ജനതാദൾ, സി എം പി, ആർ എസ് പി കക്ഷികൾക്ക് നിയമസഭയിൽ അംഗങ്ങൾ പോലും ഇല്ലാതാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയ ചതിവും കാലുവാരലും കാരണമാണെന്നും നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
പി ജെ ജോസഫിനെ കൂടെ കൂട്ടിയത് കേരളാ കോൺഗ്രസ് നേതൃത്വം കാട്ടിയ രാഷ്ട്രീയ മണ്ടത്തരമാണെന്നും യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക