രാജ്കോട്ട്: പത്തുവയസുകാരിയെ ലൈംഗികമായി അതിക്രമിച്ച സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍. ഗുജറാത്തിലെ പച്ച്ദേവാഡ ഗ്രാമത്തിലെ സ്കൂളിലെ 56കാരനായ അധ്യാപകനാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 26ന് കുട്ടിയെ അധ്യാപകന് സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ എങ്ങനെ പഠിക്കാമെന്ന് പറഞ്ഞാണ് സ്കൂള്‍ലേക്ക് വിളിച്ചുവരുത്തിയത്.
പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം അധ്യാപകന് മോശമായി പെരുമാറിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തതെന്ന് എസഐ എച്ച ആര് പട്ടേല്‍ പറഞ്ഞു.
ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി ഒരു കര്‍ഷകന്റെ മകളാണ്. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക