രാജ്യത്തെ മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനം എന്ന നേട്ടം സ്വന്തമാക്കി കേരളം. ബാംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പബ്ലിക് അഫയേർഡ് സെന്റർ ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ മികച്ച ഭരണം കാഴ്ച വച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
ഐ.എസ്.ആർ.ഒ മുൻ മേധാവി കസ്തൂരി രംഗൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാമതെത്തിയത്. അതേസമയം, ഏറ്റവും മോശം ഭരണം കാഴ്ചവച്ച സംസ്ഥാനമായി ഉത്തർപ്രദേശിനെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക