മൊബൈല്‍ നിരക്കുകള്‍ ആറു മാസത്തിനുള്ളില്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്കി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്പനിക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തല്‍ പറഞ്ഞിരുന്നു.
കേരളപ്പിറവിയിൽ മലയാളികൾക്കായി ഒരു സംഗീത സമ്മാനം; വൈറലായി ‘മലയാണ്മ’ സംഗീത ആൽബം
വര്‍ധനവ് എപ്പോഴുണ്ടാകുമെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 200 മുതല്‍ 300 രൂപയാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. 16 രാജ്യങ്ങളിലായി 440 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്. ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതിൽ ടെലികോം ഓപ്പറേറ്റർ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിത്തൽ അറിയിച്ചു. ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. ഇത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക