പയ്യന്നൂർ: കലയുടെ ഈറ്റില്ലമായ പയ്യന്നുരിൽ നിന്നും കേരള പെരുമ വിളിച്ചോതിക്കൊണ്ട് മലയാണ്മ എന്ന സംഗീത ആൽബം പുറത്തിറങ്ങി. ജനപ്രിയ ഗാന രചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്ത മലയാണ്മ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അഭിറാം ആണ്. കേരളമെന്ന അമ്മ മലയാളത്തെ അതിന്റെ മനോഹാരിത വരച്ചുകാണിക്കുന്നതിൽ മലയാണ്മ വൻ വിജയം തന്നെ കൈവരിച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ നായികയായി ‘അരുവി’ താരം അദിതി ബാലന്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി
1963 ൽ ജോർജ്ജ് മാത്തൻ പുറത്തിറക്കിയ മലയാണ്മയുടെ വ്യാകരണങ്ങൾ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കാലത്തിൽ ഇത്തരം ഒരു വ്യത്യസ്ഥമായ പേര് കൊടുത്തത് എന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.ഷിജു ആർ കാനായിയുടെ വരികൾക്ക് ദേവാനന്ദ് കൂടത്തിങ്കൽ സംഗീതം നൽകി കലേഷ് കരുണാകരൻ ആലപിച്ചിരിക്കുന്നു.
മഴ, ഉൾപ്രവാസം ഉൾപ്പെടെ പത്തോളം മ്യൂസിക്കൽ ആൽബങ്ങൾക്ക് ശേഷം ഡോ. സുധീന്ദ്രൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും മലയാണ്മയ്ക്കുണ്ട്.നവാഗതയായ ഡോ ശ്രീലക്ഷ്മിയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. കേരളത്തനിമയാർന്ന മനോഹര ദൃശ്യങ്ങൾ പകർത്തിയത് റോബിൻ ഇ എം. മാസ്റ്റർ സിദ്ധാർത്ഥ് , ബേബി സാന്ദ്ര, ലക്ഷ്മണൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ . ക്രിയേറ്റീവ് ഡയറക്ടർ മിഥുൻ മിത്വ
പ്രൊഡക്ഷൻ കണ്ട്രോളർ മിഥുൻ പൊന്നംവയൽ
ആർട്ട് ഡയറക്ടർ അക്ഷയ്
അസ്സോസിയേറ്റ് ഡയറക്ടർ ഷിജിൽ ഭാസ്കർ . റിലീസായി മണിക്കുറുകൾക്കകം പതിനായിരത്തോളം കാഴ്ചക്കാരെയാണ് ഈ മനോഹര ആൽബം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക