കണ്ണൂർ :ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കാനും ഗവേഷണ പ്രവര്‍ത്തനത്തിന് തുടക്ക മിടാനും സമഗ്ര ശിക്ഷ വിഭാവനം ചെയ്ത ശാസ്ത്രപഥം വെബിനാറുകള്‍ക്ക് ഇന്ന് (നവംബര്‍ ഒന്ന് ഞായറാഴ്ച്ച) തുടക്കമാകും. വെബിനാറിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11 ന് മാടായിയില്‍ മന്ത്രി ഇ പി ജയരാജന് നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷനാകും. സമഗ്ര ശിക്ഷാ പ്രൊജക്ട് ഡയറക്ടര്‍ എ പി കുട്ടികൃഷ്ണന് മുഖ്യാതിഥിയാകും. ഐ എസ് ആര് ഒ റിട്ട. സയന്റിസ്റ്റ് പി എം സിദ്ധാര്ത്ഥന് ക്ലാസ് നയിക്കും. എസ്എസ് കെ ജില്ലാ പ്രൊജകട് കോര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍ പദ്ധതി വിശദീകരിക്കും.
കേരളത്തിൽ ഏറ്റവും വേഗമുള്ള 4ജി നൽകുന്നത് ‘വിഐ’
വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി ഉണ്ടാക്കിയെടുക്കുക, കുട്ടികളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മെന്റ് റിങിന് അവസരം നല്‍കുക എന്നിവയാണ് ശാസ്ത്രപഥത്തിന്റെ ലക്ഷ്യം. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കുള്ള പഠനവിഷയങ്ങളിലെല്ലാം വരും ദിവസങ്ങളില്‍ സെമിനാര്‍ നടത്തും. വെബിനാറില്‍ നല്കുന്ന പ്രൊജക്ടുകള്‍ സബ് ജില്ലാതലത്തില്‍ അവതരിപ്പിക്കാനും മികച്ചവ തെരഞ്ഞെടുത്ത് ജില്ലാ – സംസ്ഥാനത്തില്‍ അവതരിപ്പിക്കാനും അവസരമൊരുക്കും. കേരളപ്പിറവി ദിനത്തില്‍ എല്ലാ സബ് ജില്ലകളിലും തുടക്കമാകുന്ന ശാസ്ത്രപഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പങ്കാളികളാകും. വിവിധ മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക