ഉത്തർപ്രദേശിന് പിന്നാലെ ലവ് ജിഹാദ് വിഷയത്തിൽ ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുക തന്നെ ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ലവ് ജിഹാദുകാര്‍ക്ക് വധശിക്ഷ വരെ നല്കുന്ന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നടനാവരുതെന്ന് അച്ഛന് ഉപദേശിച്ചിരുന്നു; തുറന്നുപറഞ്ഞ് വിജയ് യേശുദാസ്
വിവാഹത്തിന് മാത്രമായി മതപരിവർത്തനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി അഭിപ്രായപ്പെട്ടതിനു പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ലവ് ജിഹാദ് ആരോപണം രാഷ്ട്രീയപരമായി ഏറ്റവും അധികം ഉപയോഗിച്ച നേതാവായിരുന്നു യോഗി. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ വഴി തേടുമെന്നും, ഇതിനായി കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്ലിം യുവാക്കള്‍ മതം മാറ്റുന്നതായി പറയുന്ന ലവ് ജിഹാദ്, ഏറ്റവും പ്രചാരം നേടിയ ഹിന്ദുത്വ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമര്‍ശകര്‍ക്ക് മറുപടി , ‘സൈബര്‍ ആങ്ങളമാരെ നോക്ക്’; ഗ്ലാമര്‍ ലുക്കില്‍ വീണ്ടും നടി അനശ്വര രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക