കണ്ണൂർ :ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഓണ്‍ലൈനായി നിര്‍വഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് ഓണ്‍ലൈനായും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, സുധകാരന്‍ എം പി, കെ കെ രാഗേഷ് എം പി, മേയര്‍ കെ സീനത്ത് എന്നിവര്‍ നേരിട്ടും പങ്കെടുക്കും.
അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് ക്ലാസ്സ് മുറികള്‍, ആധുനിക രീതിയിലുള്ള ജിംനേഷ്യം, ലാബ്, ലൈബ്രറികള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, മിനി സ്റ്റേഡിയം, ടോയ്ലറ്റ് സമുച്ചയം, എന്നിവ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇവിടെ ഒരുങ്ങുന്നത്.
കോവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകര്‍; കാരണം ഇതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക