33 വര്‍ഷത്തിനിപ്പുറം നായകനും നായികയും വീണ്ടും കണ്ടുമുട്ടി. മലയാളിയുടെ പ്രിയഗാനം ഇലകൊഴിയും ശിശിരത്തിലെ നായകനും നായികയുമാണ് കൊല്ലത്ത് വച്ച് കണ്ടുമുട്ടിയത്.
വര്‍ഷങ്ങള്‍ പോയതറിയാതിരുന്ന രണ്ട് പേര്. പ്രിന്‍സ് വൈദ്യനും രശ്മി കൈലാസും. കൊല്ലത്ത് വച്ച് കഴിഞ്ഞ ദിവസം അവര്‍ വീണ്ടും കണ്ടുമുട്ടി. ആരാണ് ഇവരെന്ന് കുറച്ച് പേര്‍ക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടാകും. അവര്‍ക്ക് വേണ്ടി മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ആ വിരഹഗാനം കാണിക്കാം. ഇലകൊഴിയം ശിശിരത്തില്‍ ചെറുകിളികള്‍ വരവായി.
1987 ല്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന മലയാള ചലച്ചിത്രത്തിലെ നായികാ നായകന്മാരാണ് ഇരുവരും. അതിന് ശേഷം സിനിമാ രംഗം വിട്ട് രണ്ടും പേരും രണ്ട് വഴിക്ക് പോയി. പ്രിന്‍സ് വൈദ്യന് മുംബൈയില്‍ ബിസിനസുകാരനായി.
രശ്മി കൈലാസ് നൃത്തരംഗത്തും. ആലപ്പുഴ എംപി എ.എം ആരിഫാണ് ഇരുവര്‍ക്കും വീണ്ടും കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കിയത്. ചെറുകിളികള്‍ വീണ്ടും അങ്ങനെ ഇലകൊഴിയുന്ന ഒരു ശിശിരം തേടി കൊല്ലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക