കേരളത്തിൽ നാളെ മുതൽ തുലാവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. ഇതോടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
മാത്രമല്ല, വരാനിരിക്കുന്ന മൂന്ന് ദിവസം സംസ്ഥാനത്തെ മലയോര ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസമില്ല. അതേസമയം, തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക