ചെന്നൈ: ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടല്‍ ഉടമയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. മുട്ട നല്ലതുപോലെ പൊരിച്ചില്ല എന്നാരോപിച്ചാണ് യുയാവ് ഹോട്ടല്‍ ഉടമയെ കുത്തിയത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം നടന്നത്.
ഹോട്ടലില്‍ എത്തിയ സായി യാസിന്, യുവരാജ് എന്നിവര്‍ പൊരിച്ച മുട്ടയും ഫ്രൈഡ് റൈസും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ മുട്ട നല്ലതുപോലെ പൊരിച്ചിട്ടില്ല എന്ന് യാസിന് ആരോപിച്ചു. ഇതിന് പിന്നാലെ ഹോട്ടല്‍ മുതലാളിയുമായി വാക്കുതര്‍ക്കമായി.
വാക്കുതര്‍ക്കത്തിനിടെ യാസീന്‍ കത്തിയെടുത്ത് ഹോട്ടല്‍ ഉടമയെ കുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുയും ചെയ്തു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക