ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര eKUV100 നെ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും മഹീന്ദ്ര eKUV100 എന്നാണ് കമ്പനിയുടെ അവകാശ വാദം. 40 കിലോവാട്ട് വൈദ്യുതിയാണ് ഇത് നല്‍കുന്നത്. ഈ ഇലക്ട്രിക് മോട്ടോറിന് 53 bhp കരുത്തും 120 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്.
അടഞ്ഞ രീതിയിലുള്ള ഗ്രില്‍ ശൈലിയാണ് ഇലക്ട്രിക് എസ്യുവിയില് കമ്പനി നല്‍കിയിരിക്കുന്നത്. കാറിന്റെ എയറോഡൈനാമിക് മികവിനെ ഈ നടപടി സ്വാധീനിക്കുന്നു. വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളും eKUV100യുടെ ഉൾഭാഗങ്ങളിലെ സവിശേഷതകളാണ്. റിമോട്ട് കണ്ട്രോള്, സെന്‍ട്രല്‍ ലോക്കിങ് ഫീച്ചറുകളും മഹീന്ദ്ര eKUV100 മോഡല്‍ നൽകുമെന്നാണ് അറിയുന്നത്. ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ കാറുകളുമായാണ് മഹീന്ദ്ര eKUV100 യുടെ വിപണിയിലെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക