കണ്ണൂർ :കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജ് തുടര്‍ വിദ്യാകേന്ദ്രംകണ്ണൂര് സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന മൂന്നുമാസത്തെ ഡി ടി പി, ഒരു മാസത്തെ ഹോം അപ്ലയന്‍സ് കോഴ്സുകള്‍ നടത്തുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ സി വി ടി/എസ് സി വി ടി ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ആറിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ പോളിടെക്നിക്കില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ gptckannur.ac.in എന്ന വെബ്സൈറ്റിലും 0497 2835600, 2835106 എന്നീ നമ്പറുകളിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക