തൃശൂർ: ലൈഫ് മിഷൻ പദ്ധതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിനോട് വിശദീകരണം ചോദിച്ച നിയമസഭാ സമിതിയുടെ നിലപാട് സ്പീക്കറെയും നിയമസഭയെയും മുന്നിൽ നിർത്തി 100 കോടി രൂപയുടെ അഴിമതി മറയ്ക്കാനുള്ള ശ്രമമാണെന്ന് അനിൽ അക്കര എം. എൽ. എ.
ഉത്ര വധം ; സൂരജിന്റെ ജാമ്യാപേക്ഷ തള്ളി
‘ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നത് എം ശിവശങ്കറാണ്. 500 കോടി രൂപയുടെ ടെണ്ടർ നടപടികൾ ഹൈദരാബാദ്- അഹമ്മദാബാദ് ആസ്ഥാനമായ രണ്ട് കമ്പനികൾക്ക് നൽകി. 100 കോടിയുടെ കമ്മീഷൻ ഇടപാടാണ് ഇതിലുണ്ടായത്. ഇതിൽ 30 കോടി ദുബായിൽ വെച്ച് കൈമാറി. ഇതറിഞ്ഞാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി രംഗത്ത് എത്തിയത്. അന്വേഷണ ഏജൻസിക്കെതിരെയുള്ള നീക്കം ഇതിന്റെ ഭാഗമാണ്.’- അനിൽ അക്കര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക