ചർമ്മത്തിലെ കരുവാളിപ്പ് മിക്കവർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാലിനി കരുവാളിപ്പ് പാടെ അകറ്റാം. മുഖത്തെ കരുവാളിപ്പ് മാറാനും സ്വാഭാവിക നിറം കൈവരാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഓറഞ്ച് ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഓറഞ്ചിനേക്കാള്‍ വിറ്റാമിന്‍ സി ഓറഞ്ചിന്റെ തൊലിയിലുണ്ട്. മുഖത്തിന് തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും എല്ലാം നമുക്ക് ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്.
മുഖക്കുരുവിനും എണ്ണമയമുള്ള ചര്‍മ്മത്തിനും ഓറഞ്ച് ഫേസ്പാക്ക് പരിഹാരം നല്കുന്നു. ഓറഞ്ച് തൊലി ആദ്യം വെയിലത്തിട്ട് ഉണക്കി പൊടിക്കണം. അടുത്ത 6 മാസത്തേക്ക് നിങ്ങള്‍ക്ക് ഇത് എയര്‍ ടൈറ്റ്നിംഗ് ആയ പാത്രത്തില്‍ സൂക്ഷിക്കാനും പുതിയ ഫെയ്സ് പായ്ക്കുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിയും 2 ടീസ്പൂണ്‍ തൈരും എടുത്ത് നന്നായി കൂട്ടികലര്‍ത്തുക. മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. ഏതെങ്കിലും പാർട്ടിക്കോ പരിപാടികൾക്കോ പോകുന്നതിനു മുൻപായി ഉപയോഗിക്കാവുന്ന ഫേസ്പാക്കാണിത്.
ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് കോസ്മെറ്റിക് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും പുരട്ടുക, 5 മുതല്‍ 10 മിനിറ്റിനു ശേഷം ഏതെങ്കിലും ക്ലെന്‍സറോ റോസ് വാട്ടറോ ഉപയോഗിച്ച് കഴുകുക. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത് എടുക്കുക. ശേഷം അൽപ്പം നാരങ്ങ ചേര്‍ത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഫുള്ളര്‍ എര്‍ത്ത്, ചന്ദനപ്പൊടി എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തിനും ഇത് ഉപയോഗപ്രദമാണ്. മുഖക്കുരു ഉണ്ടെങ്കില്‍ കൂടുതല്‍ നാരങ്ങ നീരും ഓറഞ്ച് തൊലി പൊടിയും ചേര്‍ക്കണം. ടാന്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനുമുള്ള മറ്റൊരു മികച്ച പായ്ക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക