2019 ൽ ആണ് ടാറ്റ തങ്ങളുടെ എസ്യൂവിയായ ഹാരിയറിനെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചത്. ലാന്‍ഡ് റോവറിന്റെ പ്ലാറ്റഫോമിൽ എത്തിയ വാഹനത്തിന് വൻജനപ്രീതിയാണ് ലഭിച്ചത്. തുടർന്ന് 2020 ൽ ബിഎസ് 6 നിലവാരത്തോടെയുള്ള ഫേസ്ലിഫ്റ്റ് കമ്പനി നിരത്തുകളിൽ എത്തിച്ചു.
വാഹനത്തിന്റെ സ്വീകാര്യത വർധിച്ചത്തോടെ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും വാഹനത്തിന് കൃത്യമായ ഇടവേളകളിൽ കമ്പനി കൊണ്ടുവന്നു. ടാറ്റ ഹാരിയറിന്റെ ഡാർക്ക് എഡിഷൻ വിപണിയിലെത്തിച്ച ടാറ്റ ഹാരിയറിന്റെ പുതിയ പതിപ്പിനെ കൂടെ എത്തിച്ചിരിക്കുകയാണിപ്പോൾ.
ഇന്ത്യയിലെ ഉത്സവാഘോഷങ്ങൾ മോടിപിടിപ്പിക്കുന്നതിന് ഹാരിയറിന്റെ കാമോ എഡിഷനാണ് ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. സ്പെഷ്യൽ എഡിഷൻ എസ് യുവിക്ക് 16.50 ലക്ഷം രൂപ മുതൽ 20. 30 ലക്ഷം വരെയാണ് എക്സ്ഷോറും വില.
വാഹനത്തിന്റെ പുറംമോടിയിലും അകത്തും മാറ്റങ്ങൾ വരുത്തി സാധാരണ ഹാരിയറിന്റെ കസ്റ്റമെെസ് ചെയ്ത പതിപ്പാണ് കാമോ എഡിഷൻ. ബോഡിയിൽ നിന്നും പൂർണമായും ക്രോം എലമെന്റുകൾ എടുത്തുകളഞ്ഞു. മിലിറ്ററി ഗ്രീൻ കളറിനോട് സാമ്യമുള്ള കാമോ ഗ്രീൻ ബോഡി കളറാണ് പുതിയ എഡിഷന്റെ ഹെെലെെറ്റ്. 17 ഇൻഞ്ച് ബ്ലാക്ക് അലോയ് വീൽ, ഇരുവശങ്ങളിലും കാമോ ബാഡ്ജിങ്, സൺറൂഫ്, എന്നിവയാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിന് ഭംഗി കൂട്ടുന്നത്.
പുതിയ ബ്ലാക്ക് മാറ്റ്റിക്സ് ഡാഷബോർഡ്, ബെനെക്കെ-കാലിക്കോ ബ്ലാക്ക്സറ്റോൺ തുകലിൽ പൊതുഞ്ഞ സീറ്റുകൾ, കാമോ ഗ്രീൻ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങ്, ഗൺമെറ്റൽ ഗ്രേ ഇൻസേർട്ട് എന്നിവയാണ് പുതിയ പതിപ്പിന്റെ ഉൾവശത്തെ പ്രധാന മാറ്റങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക