വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ20 യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി നാല് വകഭേതങ്ങളില്‍ ഐ20യുടെ 2020 മോഡല്‍ ലഭ്യമാകും. മാഗ്ന, സ്പോര്‍ട്ട്സ്, ആസ്ത, ആസ്ത ഓപ്ഷണള് എന്നീ നാല് വേരിയന്റുകളാണ് ഐ20 യില്‍ ഉള്ളത്.
ഏറ്റവും ഉയര്‍ന്ന വേരിയന്റായ ആസ്താ ഓപ്ഷണലില് ഇക്ട്രിക് സണ്‍റൂഫ് കമ്പനി വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് ആദ്യമായാണ് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന ഒരു കാറില്‍ സണ്‍റൂഫ് വരുന്നത്. ക്ലച്ചില്ലാത്ത ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷനും സെഗ്മമെന്റില് ആദ്യമാണ്.
പുതിയ ഡിസെെനിലുള്ള ഗ്രില്ലാണ് വാഹനത്തിന് മുന്‍ഭാഗം കവരുന്നത്. പ്രെജക്ടര്‍ ഹെഡ്ലാബ്, എല്‍ഇഡി ഡിആര്എല്ല്, സ്പോര്‍ട്ട് ബംബര്‍ എന്നിവമുന്ഭാഗത്തെ ഭംഗിയാക്കുന്നു. എന്നാള്‍ 16 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. മുന്നിലുള്ള ബംബറിന് സമാനമായ പിന് ബംബറും, ഇസഡ് ഷേപിലുള്ള ടെയില്‍ ലാമ്പും പിന്‍ഭാഗത്തിന് പ്രീമിയം ടച്ച് നല്കുന്നു. വാഹനത്തിന്റെ പുറം മോഡിയില്‍ എഴ് ഇടങ്ങളില്‍ ഐ20 ബാഡ്ജിങ് നല്കിയിരിക്കുന്നു.
ബോസിന്റെ സ്പീക്കറുകളോട് കൂടി 10.25 ഇന്ഫോറ്റെയിന്മെന്റ് സിസ്റ്റം, പുതിയ എസി വെന്റുകള്‍ , ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, ലെതര്‍ സീറ്റുകള്‍ വയര്‍ലെസ് ചാര്‍ജര്‍ , ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന്റെ ഉള്‍വശം ആഡംബരമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക