കണ്ണൂർ :നാളെ ,നവംബര്‍ 10 ലോക രോഗ പ്രതിരോധ ദിനമായി ആചരിക്കുന്നു. വിവിധ രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെപ്പുകളെ കുറിച്ച് പൊതുജങ്ങളില്‍ അവബോധമുണ്ടാക്കുകയും അവ യഥാസമയം എടുക്കാന്‍ പ്രോത്സാഹനം നല്‍കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ കൊവിഡ് ഭീതിമൂലം മാറ്റിവെയ്ക്കേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി തന്നെ കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പുകള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്കുള്ള കുത്തിവെപ്പുകള്‍ യഥാസമയം നല്കാന് രക്ഷിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക