ജിയോയെ പിന്തള്ളി എയർടെൽ. ഓഗസ്റ്റ് മാസത്തിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ജിയോയേക്കാൻ മികച്ച പ്രകടനവുമായി എയർടെൽ മുന്നേറിയിരിക്കുകയാണ്. ജിയോയെക്കാൾ 10 ലക്ഷം കൂടുതൽ ഉപയോക്താക്കളെയാണ് ഓഗസ്റ്റ് മാസത്തിൽ എയർടെൽ സ്വന്തമാക്കിയത്.
എയർടെല്ലിന് ഓഗസ്റ്റ് മാസത്തിൽ 28.99 ലക്ഷം സബ്സ്ക്രൈബർമാരെയാണ് നേടാനായത്. 35.08 ശതമാനം മാർക്കറ്റ് ഷെയറോടെ ജിയോ ഒന്നാമതും 28.12 ശതമാനം മാർക്കറ്റ് ഷെയറോടെ എയർടെൽ രണ്ടാമതുമായി. ജിയോയ്ക്ക് 18.64 ലക്ഷം സബ്സ്ക്രൈബർമാരെയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക