സഹോദരന് മധു വാര്യര്‍ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍. ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്നാണ് ചിത്രത്തെ താരം വിശേഷിപ്പിച്ചിരിക്കുന്നത്. ”ഇരിപ്പ് കണ്ടാല്‍ ഒരു വന്‍ തമ്മില്‍ തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ” എന്ന ക്യാപഷനാണ് ചിത്രത്തിന് മഞ്ജു നല്‍കിയിരിക്കുന്നത്.
സയനൈഡ് മോഹന്റെ ജീവിതം സിനിമയാകുന്നു; മുഖ്യവേഷത്തില്‍ പ്രിയാമണിയും സിദ്ദിഖും
മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ പേര് ഓര്‍മിപ്പിച്ചാണ് ലളിതവും സുന്ദരവുമായ ത്രോബാക്ക് എന്ന വിശേഷണം താരം നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.
ദിലീഷ് പോത്തന്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തല്‍ അണിനിരക്കുന്നുണ്ട്. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, ഇന്നലെകളില്ലാതെ, പ്രണയവര്‍ണ്ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ലളിതം സുന്ദരം.
ബിജിബാല്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം പി. സുകുമാറും, ചിത്രസംയോജനം ലിജോ പോളും കൈകാര്യം ചെയ്യുന്നു. സെഞ്ചുറി റിലീസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക