കോട്ടയം : ഹൽവയിലെ നട്ട്സ് തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു. ആർപ്പൂക്കര തൊമ്മൻകവലക്ക് സമീപം പുളിക്കൽ വീട്ടിൽ സുരേഷിന്റെ മകൾ അമൃത സുരേഷ് (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6 .3 0 ന്ആയിരുന്നു സംഭവം. വീട്ടിൽ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിക്കെയാണ് ഹൽവക്കഷണത്തിലെ നട്സ് അമൃതയുടെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയത്.
ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഭക്ഷണം നീക്കം ചെയ്ത ശേഷം വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരണം സംഭവിച്ചു.അമ്മ ലേഖ. ഏക സഹോദരൻ അർജ്ജുൻ സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക